District News
തൊടുപുഴ: കൈക്കൂലിക്കേസില് തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസിലെ സീനിയര് ക്ലര്ക്കിന് മൂന്നു വര്ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും. തൊടുപുഴ ഇടവെട്ടി സ്വദേശി റഷീദ് കെ. പനയ്ക്കലിനെയാണ് (50) മൂവാറ്റുപുഴ വിജിലന്സ് കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷിച്ചത്.
മൂന്നാര് സ്വദേശിയുടെ മകള്ക്ക് ലഭിക്കേണ്ട സ്കോളര്ഷിപ് അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കാമെന്ന് വാഗ്ദാനംചെയ്ത് 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. കൈക്കൂലിക്കേസില് പിടിക്കപ്പെടുമ്പോള് ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ സീനിയര് ക്ലര്ക്കായിരുന്നു ഇയാള്.
ജില്ലാ പട്ടികജാതി വികസന ഓഫീസില്നിന്ന് 2019 മുതല് അനുവദിച്ചുവന്നിരുന്ന പോസ്റ്റ്മെട്രിക് സ്കോളര്ഷിപ് തന്റെ ഇടപെടലിലൂടെയാണ് വേഗത്തില് ലഭ്യമാക്കുന്നതെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
2019ലും 20ലും ഇയാള് പരാതിക്കാരനില്നിന്ന് കൈക്കൂലി വാങ്ങി. 2021ല് അനുവദിച്ച സ്കോളര്ഷിപ് തുകയുടെ ഗഡുവില്നിന്ന് 40,000 രൂപ ആവശ്യപ്പെട്ടു. ഇതില് ആദ്യ ഗഡുവായി 25,000 രൂപ കൈപ്പറ്റുമ്പോഴാണ് ഇടുക്കി വിജിലന്സ് സംഘം പ്രതിയെ പിടികൂടിയത്.
ഇടുക്കി വിജിലന്സ് യൂണിറ്റിലെ മുന് ഡിവൈഎസ്പിമാരായ വി.ആര്. രവികുമാര്, ഷാജു ജോസ്, പോലീസ് ഇന്സ്പെക്ടര്മാരായ സി. വിനോദ്, ടിപ്സണ് തോമസ്, ഷിന്റോ പി. കുര്യന് എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലന്സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്മാരായ വി.എ. സരിത, പി.എസ്. ദിവ്യ എന്നിവര് ഹാജരായി.
NRI
ബെർലിൻ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജർമൻ സർക്കാർ മുന്നോട്ട്. വിവിധ ജയിലുകളിൽ കഠിനതടവ് അനുഭവിച്ചിരുന്ന 23 കൊടുംകുറ്റവാളികളായ അഫ്ഗാൻ പൗരന്മാരെ ജർമനി പ്രത്യേക വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തി.
തിങ്കളാഴ്ച അർധരാത്രി ലെയ്പ്സിഗ് വിമാനത്താവളത്തിൽ നിന്നാണ് ഫ്രീബേർഡ് എയർലൈൻസ് പ്രത്യേക വിമാനം നാടുകടത്തപ്പെട്ടവരുമായി പറന്നുയർന്നത്. ജർമൻ ഫെഡറൽ പോലീസിന്റെ (Bundespolizei) പ്രത്യേക സുരക്ഷാ സേനയുടെ കാവലിൽ തുർക്കിയിലെ ട്രാബ്സണിൽ (Trabzon) ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയ വിമാനം ചൊവ്വാഴ്ച പുലർച്ചെ കാബൂളിലെത്തി.
ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർ: ലൈംഗികാതിക്രമങ്ങൾ, വധശ്രമം, മാരകമായ കവർച്ചകൾ, വൻതോതിലുള്ള ലഹരിക്കടത്ത് തുടങ്ങിയ ഗുരുതര കേസുകളിൽ കോടതി ശിക്ഷിച്ചവരെയാണ് നാടുകടത്തിയത്. ഇവർക്ക് അഭയാർഥി പദവിക്ക് അർഹതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയുടെ കർശന നിലപാട്: ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ നമ്മുടെ രാജ്യം വിടണം എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. താമസാനുമതിയില്ലാത്തവരും കുറ്റവാളികളും നാടുകടത്തപ്പെടും; ഈ നയം കർശനമായി നടപ്പാക്കും എന്ന് ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് വ്യക്തമാക്കി.
താലിബാനുമായുള്ള ധാരണയും വിമർശനങ്ങളും: അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടവുമായി ധാരണയുണ്ടാക്കിയാണ് ജർമ്മനി ഈ നീക്കം നടത്തിയത്.
എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ കവരുന്ന താലിബാനുമായി സർക്കാർ സന്ധി ചെയ്യുകയാണെന്ന് ആരോപിച്ച് ഗ്രീൻ പാർട്ടി എം.പിമാർ രംഗത്തെത്തി.
വിമാനത്താവളത്തിൽ പ്രതിഷേധം: നാടുകടത്തൽ തടയാൻ തിങ്കളാഴ്ച രാത്രി ലെയ്പ്സിഗ് വിമാനത്താവളത്തിന് മുന്നിൽ എഴുപതോളം വരുന്ന മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, അഭയാർഥി നിയമങ്ങൾ കർശനമാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ള വിദേശികളെ എത്രയും വേഗം സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനുമുള്ള ജർമൻ സർക്കാരിന്റെ കടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ വിമാന സർവീസ്.
ഭാവിയിലും സമാനമായ ശക്തമായ നാടുകടത്തൽ നടപടികൾ തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തതെന്ന് കണ്ണൂർ ടൗൺ പോലീസ് അറിയിച്ചു.
ചെരുപ്പിൽ ദ്വാരമുണ്ടാക്കി അതിനുള്ളിൽ ചെറിയ കവർ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. സന്ദർശകരെന്ന വ്യാജേനയാണ് രണ്ടംഗ സംഘം തടവുകാരനെ കാണാൻ ജയിലിലെത്തിയത്.
ഇവർ ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നതായും ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ നിയമവിരുദ്ധമായി കടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജയിലിന് പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവ അകത്തേക്ക് എറിഞ്ഞുനൽകുന്ന സംഭവങ്ങളും പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിനുള്ളിലെ ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കുന്നതിനിടെയാണ് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
International
ടെഹ്റാൻ: രണ്ടു പതിറ്റാണ്ടിലേറെയായി ഇറാനിലെ സംഘർഷങ്ങളും ജനകീയ പ്രക്ഷോഭങ്ങളും കാമറയിൽ പകർത്തി ലോകത്തിനുമുന്നിൽ എത്തിച്ച പ്രമുഖ ഫോട്ടോജേർണലിസ്റ്റ് യൽദ മൊയേരിക്ക് 15 വർഷം തടവുശിക്ഷ വിധിച്ച് കോടതി.
‘ദേശീയ സുരക്ഷയ്ക്കെതിരേ സയണിസ്റ്റ് ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചു’ എന്ന കുറ്റം ചുമത്തിയാണു ശിക്ഷ. വിധിക്കെതിരേ അപ്പീൽ നൽകാൻ തീരുമാനിച്ചതായി യൽദ അറിയിച്ചു.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന യുഎസ്-ഇസ്രയേൽ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തുടനീളം അലയടിച്ച പ്രതിഷേധങ്ങളും പകർത്തി ലോകത്തിനുമുന്നിൽ എത്തിച്ച വ്യക്തിയാണ് യൽദ.
തന്റെ കേസിന് ലഭിക്കുന്ന രാജ്യാന്തര ശ്രദ്ധ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കു കീഴിൽ ഭയത്തോടെ ജോലി ചെയ്യുന്ന മറ്റു മാധ്യമപ്രവർത്തകർക്കും കരുത്താകുമെന്ന് യൽദ പറഞ്ഞു.
Kerala
വടക്കാഞ്ചേരി: മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. പന്നിത്തടം നീണ്ടൂർ സ്വദേശി ഇബ്രാഹിമി (63)നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതി ജഡ്ജ് എസ്. സുധീഷ് കുമാർ ശിക്ഷിച്ചത്.
എരുമപ്പെട്ടി പോലീസ് എസ്ഐ കെ.എസ്. ഓമന രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐ ജോണിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി.
പിഴത്തുക അടയ്ക്കുന്നപക്ഷം അതിജീവിതയ്ക്കു നൽകാനും അല്ലാത്തപക്ഷം വിവിധ വകുപ്പുകളിലായി ഒരു വർഷം അധികതടവ് അനുഭവിക്കുന്നതിനും വിധിച്ചിട്ടുണ്ട്. അതിജീവിതയുടെ സഹോദരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ കോടതി നേരത്തേ ഇയാളെ ശിക്ഷിച്ചിരുന്നു.
National
ഗോണ്ട: ഉത്തർപ്രദേശിൽ കാമുകനെ കാണാൻ ജയിലിലെത്തിയ പെൺകുട്ടിയിൽ നിന്ന് വെടിയുണ്ടകളും പണവും കണ്ടെടുത്തു. വ്യാജ തിരിച്ചറിയൽ കാർഡുമായാണ് പെൺകുട്ടി ജയിലിലെത്തിയത്. 10 വെടിയുണ്ടകളാണ് പെൺകുട്ടിയിൽ നിന്ന് കണ്ടെടുത്തത്.
യുപിയിലെ ഗോണ്ട ഡിവിഷണൽ ജയിലിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹർഷു കശ്യപ് എന്ന തടവുകാരനെ കാണാനാണ് പെൺകുട്ടിയും മറ്റൊരു യുവാവും ജയിലിലെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ പക്കൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തത്. തുടർന്ന് പെൺകുട്ടിയെയും പിടിച്ചെടുത്ത വസ്തുക്കളും പോലീസിന് കൈമാറുകയായിരുന്നു. തന്റെ പിതാവിന്റെ ലൈസൻസുള്ള തോക്കിൽ നിന്നാണ് വെടിയുണ്ടകൾ കൈക്കലാക്കിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.
Kerala
മൂവാറ്റുപുഴ: ആറു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 46കാരന് 78 വര്ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ സ്പെഷല് കോടതി.
കാസര്ഗോഡ് ജില്ലയിൽ ജോലിചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിയെയാണു ജഡ്ജി എ. സമീര് ശിക്ഷിച്ചത്.വിധി കേട്ട പ്രതി കോടതിക്കുള്ളില് കുഴഞ്ഞുവീണു.
തുടര്ന്ന് മൂവാറ്റുപുഴ ജനറല് ആശുപത്രിയില് വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് പ്രതിയെ സെന്ട്രല് ജയിലിലേക്കു കൊണ്ടുപോയത്. 2019 ഡിസംബര് 16ന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് വിധി.
District News
കാസര്ഗോഡ്: മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി പിടിയിലായ കേസില് പ്രതിക്ക് ഒരു വര്ഷം കഠിനതടവും 20,000 രൂപ പിഴയും. മലപ്പുറം വേങ്ങര കണ്ണമംഗലത്തെ പി.ഇ. നൗഷാദലിയെ (44) യാണ് കാസര്ഗോഡ് അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില് രണ്ടുമാസം അധികതടവും അനുഭവിക്കണം.
2022 ഓഗസ്റ്റ് അഞ്ചിനാണ് കുമ്പള കുണ്ടംകാറടുക്ക ഐഎച്ച്ആര്ഡി കോളജിനടുത്ത് 11.65 ഗ്രാം മെത്താംഫെറ്റമിനുമായി ഇയാളെ പിടികൂടിയത്. എംഡിഎംഎയെന്നു കരുതിയാണ് പോലീസ് കേസ് രജിസ്റ്റര് ചെയ്തത്. എന്നാല് കണ്ണൂര് ഫോറന്സിക് ലാബില് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയേക്കാളും മാരകമായ മെത്താംഫെറ്റമിന് ആണെന്നു കണ്ടെത്തിയത്.
കുമ്പള ഇന്സ്പെക്ടര് പി. പ്രമോദാണ് അന്വേഷണം നടത്തി കോടതിയില് കുറ്റപത്രം സമര്പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല് ഗവ. പ്ലീഡര് ജി. ചന്ദ്രമോഹന്, അഡ്വ. ചിത്രകല എന്നിവര് ഹാജരായി.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിൽ ജില്ലാ കളക്ടർമാർ, ജില്ലാ സെഷൻസ് ജഡ്ജിമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവർ ഔദ്യോഗിക അംഗങ്ങളായിരിക്കും. ഇവർക്ക് പുറമെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തികളെ നോൺ-ഒഫീഷ്യൽ അംഗങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ഡിസിസി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള, ഡോ. ആർ. വത്സലൻ എന്നിവരെയാണ് നോൺ-ഒഫീഷ്യൽ അംഗങ്ങളായി നിയമിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിൽ അഡ്വ. ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ചാലിശേരി എന്നിവരും കണ്ണൂർ സെൻട്രൽ ജയിലിൽ അഡ്വ. മാർട്ടിൻ ജോർജ്, സജീവ് മറോളി, ജയകൃഷ്ണൻ എന്നിവരും സമിതിയിലുണ്ടാകും. തവനൂർ സെൻട്രൽ ജയിലിൽ ഇ.പി. രാജീവ്, പുരുഷോത്തമൻ മാസ്റ്റർ, എം. അബ്ദുള്ളക്കുട്ടി എന്നിവരെയാണ് സമിതിയംഗങ്ങളായി തീരുമാനിച്ചത്.
വിവിധ തുറന്ന ജയിലുകളിലും വനിതാ ജയിലുകളിലും പുതിയ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, സി.എസ് ലെനിൻ എന്നിവരെയും ചീമേനിയിൽ അഡ്വ. കെ.കെ രാജേന്ദ്രൻ, ഹക്കീം കുന്നേൽ, ബി.പി പ്രദീപ് കുമാർ എന്നിവരെയും വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ടി.വി ചന്ദ്രൻമോഹൻ, അബ്ദുൾസലാം, ഗോപപ്രതാപൻ എന്നിവരെയും നിയമിച്ചു.
കൂടാതെ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ വനിതാ ജയിലുകളിലേക്കും തിരുവനന്തപുരം തുറന്ന വനിതാ ജയിലിലേക്കും പുതിയ നോൺ-ഒഫീഷ്യൽ വനിതാ അംഗങ്ങളെയും ഉൾപ്പെടുത്തി സമിതികൾ വിപുലീകരിച്ചു.
International
ടെൽ അവീവ്: ഇസ്രയേലിലെ ജയിലുകളിൽനിന്ന് തടവുകാർ ചാടിപ്പോകുന്നത് തടയാൻ ജയിലിനുചുറ്റും മുതലകളെ കാവൽ നിർത്താനുള്ള വിചിത്രമായ നീക്കവുമായി ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ.
ഹമാസ് തടവുകാരെ പാർപ്പിച്ചിരിക്കുന്ന തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിനുചുറ്റും മുതലകളെ വിന്യസിക്കാനാണു മന്ത്രിയുടെ പദ്ധതി. ഇതിനുമുന്നോടിയായി മുതലകളെ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തക്കവണ്ണം അവയുടെ വർഗീകരണത്തിൽ പരിസ്ഥിതി മന്ത്രാലയം മാറ്റം വരുത്തി.
മുതലകളെ ‘വന്യമൃഗങ്ങൾ’ എന്ന വിഭാഗത്തിൽനിന്നു മാറ്റി സുരക്ഷാ ഏജൻസികൾക്കു വളർത്താൻ അനുമതിയുള്ള ‘വളർത്തു വന്യമൃഗങ്ങളുടെ’ ഗണത്തിലാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
National
ന്യൂഡല്ഹി: 1999ല് ഒഡീഷയില് ഓസ്ട്രേലിയന് മിഷനറി ഗ്രഹാം സ്റ്റുവര്ട്ട് സ്റ്റെയിന്സിനെയും രണ്ടു ചെറിയ ആണ്മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസില് ജീവപര്യന്തം തടവിലുള്ള ബജ്രംഗ്ദള് പ്രവര്ത്തകനായ ധാരാ സിംഗിന് ശിക്ഷായിളവ് നല്കുന്നു.
ഇതേ കേസില് ജീവപര്യന്തം തടവിലായിരുന്ന മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്ഷം ഏപ്രിലില് ജയിലില്നിന്നു വിട്ടയച്ചതിനു പിന്നാലെയാണു മുഖ്യപ്രതിയെയും വിട്ടയയ്ക്കുന്നത്.
ഗ്രഹാം സ്റ്റെയിന്സിനെയും അദ്ദേഹത്തിന്റെ പത്തും ആറും വയസു മാത്രം പ്രായമുള്ള രണ്ടു മക്കളെയും അതിക്രൂരമായി ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രവീന്ദ്ര പാല് എന്ന ധാരാ സിംഗിന്റെ ശിക്ഷാ ഇളവ് (റെമിഷന്) അപേക്ഷ പരിശോധിക്കുന്ന ശിക്ഷാ അവലോകന സമിതി ഓഗസ്റ്റ് 15നു മുമ്പായി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി. ""അദ്ദേഹവും സ്വാതന്ത്ര്യദിനം ആഘോഷിക്കട്ടെ. അതിനു മുമ്പായി തീരുമാനമെടുക്കണം''- ജസ്റ്റീസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ധാരാ സിംഗിന്റെ ശിക്ഷായിളവ് അപേക്ഷ പരിശോധിക്കുന്ന സമിതി ആവശ്യപ്പെട്ട രേഖകള് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഒഡീഷ സര്ക്കാര് കോടതിയില് അറിയിച്ചു. അതിനാല് കേസ് പരിഗണിക്കുന്നത് അല്പകാലത്തേക്കു മാറ്റിവയ്ക്കണമെന്ന ഒഡീഷ സര്ക്കാരിന്റെ അഭ്യര്ഥന സ്വീകരിച്ചു ഒരു മാസത്തെ സമയം അനുവദിച്ചു.
കേസിന്റെ അടുത്ത പരിഗണന ഓഗസ്റ്റ് 19ലേക്കു മാറ്റി. അതിനിടെ, ബന്ധപ്പെട്ട സമിതി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജസ്റ്റീസുമാരായ മിശ്രയും ബിഷ്ണോയും നല്കിയ ഒരു പേജുള്ള ഉത്തരവില് വ്യക്തമാക്കി.
International
ലോസ് ആഞ്ചലസ്: യുഎസിൽ മൂന്നു പേർ മരിച്ച വാഹനാപകടത്തിന് ഇടയാക്കിയ ഇന്ത്യക്കാരൻ ജഷൻപ്രീത് സിംഗിന് (22) കോടതി നാലു വർഷവും എട്ടു മാസവും തടവുശിക്ഷ വിധിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒന്റാറിയോയിൽ ഉണ്ടായ അപകടത്തിൽ എട്ടു വാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. ജഷൻപ്രീതിന്റെ ട്രക്ക് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
2022ൽ ഇന്ത്യയിൽനിന്ന് യുഎസിലെത്തിയ ജഷൻപ്രീത് അനധികൃത കുടിയേറ്റക്കാരനായിരുന്നു.
Kerala
കൊച്ചി: ജയില് പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിര്ദേശങ്ങള് നടപ്പാക്കാന് സംസ്ഥാനതല മേല്നോട്ട സമിതിക്ക് ഉടനടി രൂപം നല്കുമെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച ഹര്ജി വീണ്ടും 16ന് പരിഗണിക്കും.
ഇക്കാര്യത്തില് നടപടി വ്യക്തമാക്കി റിപ്പോര്ട്ട് 16ന് മുമ്പ് നല്കാന് ചീഫ് ജസ്റ്റീസ് സൗമന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്ക്കാരിന് നിര്ദേശം നല്കി. മേല്നോട്ട സമിതിയുടെ ചെയര്മാന് പദവി റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റീസ് ആര്. നാരായണ പിഷാരടി ഏറ്റെടുക്കമെന്ന ആവശ്യവും കോടതി മുന്നോട്ടുവച്ചു.
Kerala
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി തിരുവനന്തപുരം കോർപറേഷൻ കൗണ്സിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറി ഹാളിലെ വേദിയിൽ രാവിലെ 11ന് സത്യപ്രതിജ്ഞ നടത്തിയത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹൈക്കോടതി വിധി വ്യക്തമാക്കുന്ന സ്വാഗതം മുതൽ സത്യപ്രതിജ്ഞവരെയുള്ള നടപടികൾ അഞ്ചു മിനിറ്റ് കൊണ്ട് അവസാനിച്ചു.
മേയർ, കോർപറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കു മാത്രമാണ് വേദിയിൽ സൗകര്യമൊരുക്കിയത്. ഡെപ്യൂട്ടി മേയർ ആശാനാഥ് എത്തിയെങ്കിലും വേദിയിലേക്കു പ്രവേശിപ്പിച്ചില്ല. തിരുവനന്തപുരം വാഴോട്ടുകോണം വാർഡ് കൗണ്സിലറാണ് സുഗതൻ.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു കാപ്പ കേസ് പ്രതി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. രക്തസാക്ഷികളുടെയും ദേവീദേവൻമാരുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയിരുന്നു. കേരള മുനിസിപ്പൽ ആക്ടിൽ പറഞ്ഞതിനു വിരുദ്ധമായിരുന്നു ഇത്. മറ്റു കൗണ്സിലർമാർ പിന്നീടു സത്യപ്രതിജ്ഞ ചെയ്തെങ്കിലും സുഗതൻ ജയിലിൽ ആയതിനാൽ നിയമക്കുരുക്കിൽ പെടുകയായിരുന്നു.
നടപടിക്രമത്തിലെ വീഴ്ച കാരണം ജനവിധി ഇല്ലാതാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ജയിലിൽ ക്രമീകരണങ്ങളൊരുക്കാൻ ഹൈക്കോടതി സൂപ്രണ്ടിനോടു നിർദേശം നൽകുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ജാമ്യം നൽകണമെന്ന് സുഗതൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
കാപ്പ കേസ് പ്രതിയെ ജയിലിൽനിന്നു മോചിപ്പിക്കാൻ കഴിയില്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ സുഗതന് നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ ജാമ്യം നൽകിയിരുന്നു. ഇടക്കാല ജാമ്യങ്ങൾ ബാധകമാകണമെങ്കിൽ കാപ്പ കേസിൽ ജയിൽ മോചിതനാകേണ്ടതുണ്ട്. ജൂണ് ഒന്പതുമുതൽ കാപ്പ ചുമത്തി നാടുകടത്തിയിരിക്കുകയാണു സുഗതനെ. നാലു വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളാണ് സുഗതനെതിരേയുള്ളത്.
International
ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവവിശ്വാസി ജുഡീഷൽ കസ്റ്റഡിയിലിരിക്കെ ചികിത്സ കിട്ടാതെ ജയിലിൽ മരിച്ചു.
ലാഹോർ നിഷാത് കോളനിയിൽ താമസക്കാരനും ലാഹോറിലെ സെന്റ് ഫ്രാൻസിസ് ഇടവക വികാരിയും കപ്പൂച്ചിൻ സന്യാസസഭാംഗവുമായ ഫാ. ഹെൻറി പോളിന്റെ ഇളയ സഹോദരനുമായ അമീർ പീറ്റർ (61) ആണ് കഴിഞ്ഞദിവസം ലാഹോറിലെ ജില്ലാ ക്യാന്പ് ജയിലിൽ മരിച്ചത്.
കടുത്ത അൽസിഹൈമേഴ്സ് രോഗബാധിതനായ പീറ്ററിന് കോടതി നടപടികൾ മനസിലാക്കാനോ വിചാരണ നേരിടാനോ ഉള്ള മാനസികശേഷി ഇല്ലെന്ന് പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ പ്രത്യേക മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. എങ്കിലും ഇദ്ദേഹത്തെ മോചിപ്പിക്കാൻ അധികൃതർ തയാറായില്ല.
ഒരു മുസ്ലിം വ്യാപാരി നൽകിയ പരാതിയെത്തുടർന്ന് 2025 ജൂലൈ 19നാണ് അമീർ പീറ്റർ അറസ്റ്റിലാകുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ അപകീർത്തി പരാമർശം നടത്തിയെന്നായിരുന്നു ചുമത്തപ്പെട്ട കുറ്റം.
എന്നാൽ, വ്യാജ ആരോപണത്തിന്റെ പേരിലാണ് അമീർ പീറ്ററിനെ തടവിലാക്കിയതെന്നും അദ്ദേഹത്തിന്റെ ഗുരുതരമായ അവസ്ഥ ചൂണ്ടിക്കാട്ടി അടിയന്തര ചികിത്സ നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിച്ചതായും നിയമസഹായ സംഘം വ്യക്തമാക്കി. മൂന്ന് കുട്ടികളുടെ പിതാവാണ് അമീർ.
Kerala
കൊച്ചി: സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാണ് സുഗതന്റെ ഹർജിയിലെ പ്രധാന ആവശ്യം. 14നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
നെടുമങ്ങാട് കോടതി നേരത്തെ മറ്റ് രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുഗതന്റെ ഹർജി പരിഗണിക്കവെ കൗൺസിലറുടെ സത്യപ്രതിജ്ഞ ജയിലിൽ വെച്ച് തന്നെ നടത്തിക്കൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം സുഗതനെ യാതൊരു കാരണവശാലും ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്നാണ് സർക്കാർ നിലപാട്. ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ നിയമപരമായി സാധിക്കുമോയെന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. മറ്റ് കൗൺസിലർമാർ നേരത്തെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില് ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്ക്കടവ് സ്വദേശി അരുണ്കുമാറിന് (46) അഞ്ച് വര്ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ.
അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില് ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല് സര്വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്കണമെന്നും കോടതി വിധിച്ചു.
2024 സെപ്റ്റംബര് 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില് പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവത്തില് ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്ന്നുള്ള ദിവസങ്ങളിലും ഇതേ ബസില് സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്നങ്ങള് ഉണ്ടായി. തുടര്ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
International
ബെയ്ജിംഗ്: ചൈനയിലെ പ്രമുഖ അണ്ടർഗ്രൗണ്ട് (അനൗദ്യോഗിക) സഭാനേതാവ് എസ്രാ ജിൻ മിൻഗ്രി ജയിൽമോചിതനായി. മോചനത്തിനുശേഷം അദ്ദേഹം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ എത്തിയതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ‘ചൈന എയ്ഡ്’ സ്ഥിരീകരിച്ചു.
കഴിഞ്ഞ മേയിൽ ബെയ്ജിംഗിൽ നടന്ന ഔദ്യോഗിക സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനോട് പാസ്റ്ററുടെ മോചനം സംബന്ധിച്ച കാര്യം ഉന്നയിച്ചിരുന്നു. ഷി ജിൻപിംഗ് അനുകൂല മറുപടിയും നൽകിയിരുന്നു. ട്രംപ് ഈ വിഷയം നേരിട്ട് ഉന്നയിച്ച് രണ്ടു മാസത്തിനുള്ളിലാണ് ജിൻ മിൻഗ്രിയുടെ മോചനം സാധ്യമായിരിക്കുന്നത്.
ചൈനയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് സഭയായ ‘സയൺ ചർച്ചി’ന്റെ സ്ഥാപകനും മുഖ്യ പാസ്റ്ററുമാണ് എസ്രാ ജിൻ മിൻഗ്രി. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിലുടനീളം നടന്ന വ്യാപക റെയ്ഡുകളെത്തുടർന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. ചൈനയുടെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത മതവിശ്വാസ വേട്ടയാണ് അന്നു നടന്നതെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു.
2007ൽ വെറും 20 പേരുമായി ജിൻ മിൻഗ്രി തുടക്കം കുറിച്ച സയൺ ചർച്ച് പിന്നീട് ചൈനയിലെതന്നെ ഏറ്റവും വലിയ അനൗദ്യോഗിക സഭകളിലൊന്നായി വളരുകയായിരുന്നു. ചൈനയിലെ 40 നഗരങ്ങളിലായി പതിനായിരത്തോളം വിശ്വാസികൾ ഈ സഭയ്ക്കുണ്ടായിരുന്നു.
എന്നാൽ ബെയ്ജിംഗിലെ തങ്ങളുടെ കേന്ദ്രങ്ങളിൽ സുരക്ഷാകാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദേശം തള്ളിയതിനെത്തുടർന്ന് 2018ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സഭയെ നിരോധിച്ചു.
NRI
ഫ്ലോറിഡ:യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ വിദ്യാർഥി പാട്രിക് കോണോലി (18) അമിത മയക്കുമരുന്നിനെ തുടർന്ന് മരണപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവുശിക്ഷ.
പ്രതികളായ മാർക്വിസ് ട്രാന്റിന് (37) പന്ത്രണ്ട് വർഷവും, ഡേവിഡ് ചുധബുദ്ധിക്ക് (40) എട്ട് വർഷവുമാണ് വ്യാഴാഴ്ച തമ്പാ കോടതിയിൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ ബദലമെന്റി ശിക്ഷ വിധിച്ചത്. ജയിലിലെ താമസിപ്പിച്ചുള്ള മയക്കുമരുന്ന് വിമുക്ത ചികിത്സ പൂർത്തിയാക്കാനും ഇരുവർക്കും ജഡ്ജി ഉത്തരവിട്ടു.
2024 ഫെബ്രുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ പാട്രിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായ പെർകോസെറ്റ് എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനിൽ ഗുളികകൾ പ്രതികൾ വിദ്യാർത്ഥിക്ക് വിൽക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികൾക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി.
2024 ഫെബ്രുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ പാട്രിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായ പെർകോസെറ്റ് എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനിൽ ഗുളികകൾ പ്രതികൾ വിദ്യാർഥിക്ക് വിൽക്കുകയായിരുന്നു. മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികൾക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി.
NRI
പെൻസിൽവേനിയ∙ പെൻസിൽവേനിയയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 58 കാരൻ ജെയിംസ് ക്രിസ്റ്റഫർ ഫ്രാങ്കിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
പരോൾ ലഭിക്കാത്ത വിധത്തിലുള്ള ശിക്ഷയാണ് കോടതി നൽകിയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു.
2025 മാർച്ച് 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 55 കാരിയായ ഭാര്യ ഡെബോറ ഗ്ലേസറെയാണ് ജെയിംസ് കൊലപ്പെടുത്തിയത്. സ്റ്റീക്ക് കത്തി ഉപയോഗിച്ച് പ്രതി ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. ഭാര്യ മരിച്ചുവെന്ന് പൂർണമായി ഉറപ്പുവരുത്താൻ വേണ്ടി കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമണം നടത്തിയതായും പ്രതി പൊലീസിനോട് സമ്മതിച്ചു.
വീട്ടിലെ ബാത്ത് ടബ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കത്തികൾ, ബ്ലേഡുകൾ, ബോക്സ് കട്ടറുകൾ, ചുറ്റികകൾ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഈ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.
International
ബ്രസീലിയ: ബ്രസീലിലെ മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ മകൻ എഡ്വാർഡോ ബോൾസൊനാരോയ്ക്ക് (41) സുപ്രീം കോടതി നാലു വർഷവും രണ്ടുമാസവും തടവുശിക്ഷ വിധിച്ചു.
ജയിർ ബോൾസൊനാരോയ്ക്കെതിരായ കലാപക്കേസ് അട്ടിമറിക്കാൻ എഡ്വാർഡോ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ സഹായം തേടിയെന്നാണ് കേസ്. അമേരിക്കയിൽ കഴിയുന്ന എഡ്വാർഡോയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്.
2022ലെ തെരഞ്ഞെടുപ്പു പരാജയം അട്ടിമറിക്കാൻ കലാപം നടത്തിയെന്ന കേസിൽ ജയിറിന് സുപ്രീംകോടതി നേരത്തേ 27 വർഷം തടവ് വിധിച്ചിരുന്നു. പിതാവിനെതിരായ കേസ് റദ്ദാക്കാൻ എഡ്വാർഡോ പരസ്യമായി ട്രംപ് ഭരണകൂടത്തിന്റെ സഹായം തേടിയിരുന്നതാണ്. ഉറ്റ സുഹൃത്തായ ജയിറിനുവേണ്ടി ട്രംപ് ബ്രസീലിനുമേൽ 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുകയുണ്ടായി.
എഡ്വാർഡോ കഴിഞ്ഞ വർഷമാണ് യുഎസിലേക്കു കടന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതു തടയാനാണ് സുപ്രീംകോടതി അടിസ്ഥാനരഹിതമായ വിധി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.
National
ഐസ്വാൾ: മിസോറമിൽ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷം കഠിനതടവ്. നീലാഞ്ജൻ ദാസ്, ദിനേശ് കുമാർ എന്നിവരെയാണു ശിക്ഷിച്ചത്. ബംഗാൾ സ്വദേശിയാണ് നീലാഞ്ജൻ ദാസ്. കുമാർ യുപിക്കാരനാണ്.
2017 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സ്ത്രീയാണ് ക്രൂരബലാത്സംഗത്തിനിരയായത്. രണ്ടു പേർ ചേർന്ന് ഇവരെ ബലാത്സംഗം ചെയ്തശേഷം മുഖത്ത് ആസിഡ് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ബലാത്സംഗത്തിനിരയായ സ്ത്രീക്കൊപ്പം രംഗോബി എന്ന സ്ത്രീയുമുണ്ടായിരുന്നു.
അക്രമികളെ കണ്ട രംഗോബി സ്ഥലത്തുനിന്നു രക്ഷപ്പെട്ടെങ്കിലും 11 ദിവസത്തിനകം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇവർ കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. രംഗോബിയുടെ കൊലപാതകത്തിൽ പ്രതിചേർത്തിരുന്ന രണ്ടു ജവാന്മാരെ കോടതി വിട്ടയച്ചു. തിരിച്ചറിയൽ പരേഡിനിടെയാണ് പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞത്.
NRI
ഓസ്ലോ: നോർവേ രാജകുടുംബത്തെ ആകെ ഉലച്ചുകൊണ്ട്, രാജകുമാരി മെറ്റെ-മാരിറ്റിന്റെ മകനും കിരീടാവകാശിയുടെ വളർത്തുമകനുമായ മരിയസ് ബോർഗ് ഹോയ്ബിയെ (29) കോടതി നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.
രണ്ട് വ്യത്യസ്ത ബലാത്സംഗക്കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച ഓസ്ലോ കോടതി ഈ നിർണായക വിധി പ്രസ്താവിച്ചത്.
അന്താരാഷ്ട്ര തലത്തിൽ വലിയ മാധ്യമശ്രദ്ധയാണ് ഈ കേസ് നേടിയിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളും മറ്റ് കുറ്റങ്ങളും
2018നും 2024-നും ഇടയിൽ നാല് വ്യത്യസ്ത സ്ത്രീകൾ ഉറങ്ങിക്കിടക്കുമ്പോഴും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുമ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് ഹോയ്ബിക്കെതിരെയുള്ള പ്രധാന കുറ്റം.
ഇതിൽ രണ്ട് കേസുകളിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് പുറമെ, മുൻ കാമുകിയെ ആഭ്യന്തരമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി, ഗതാഗത നിയമങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങളും ഇയാൾക്കെതിരേ തെളിഞ്ഞിട്ടുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച് പ്രതി
താൻ കുറ്റക്കാരനല്ലെന്നും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്വഭാവം തനിക്കില്ലെന്നുമാണ് 29 വയസുകാരനായ ഹോയ്ബി കോടതിയിൽ വാദിച്ചത്.
മാധ്യമങ്ങൾ തനിക്കെതിരേ വലിയ വേട്ടയാടൽ നടത്തുകയാണെന്നും തന്നെ ഒരു "രാക്ഷസനായി' ചിത്രീകരിക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ പ്രതിക്ക് നിയമപരമായ അവസരമുണ്ട്.
രാജകുടുംബത്തിന്റെ പ്രതിച്ഛായ തകർന്നു
ഏഴ് ആഴ്ച നീണ്ടുനിന്ന വിചാരണ വേളയിൽ ഹോയ്ബിയുടെ മയക്കുമരുന്ന് അഡിക്ഷനെക്കുറിച്ചും, ലൈംഗിക വീഡിയോകളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
ഇതിലൊരു ബലാത്സംഗം നടന്നത് രാജകുമാരന്റെ ഔദ്യോഗിക വസതിയുടെ താഴത്തെ നിലയിൽ (Basement) വെച്ചാണെന്ന വിവരവും പുറത്തുവന്നു.
ജനപ്രിയമായിരുന്ന നോർവേ രാജഭരണകൂടത്തിന്റെ പ്രതിച്ഛായയെ ഈ സംഭവം കനത്ത രീതിയിൽ ബാധിച്ചിട്ടുണ്ട്. നിലവിൽ രാജഭരണത്തെ അനുകൂലിക്കുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി നിൽക്കുകയാണ്.
കൂടാതെ, ശ്വാസകോശ സംബന്ധമായ ഗുരുതരമായ രോഗബാധയെത്തുടർന്ന് അവയവം മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി (Lung Transplant) കാത്തിരിക്കുന്ന രാജകുമാരി മെറ്റെ-മാരിറ്റിന് മകന്റെ ഈ ജയിൽശിക്ഷ വ്യക്തിപരമായും വലിയ ആഘാതമായി മാറി.
International
സീയൂൾ: ഉത്തരകൊറിയയിലേക്കു മിലിട്ടറി ഡ്രോണുകൾ അയച്ച സംഭവത്തിൽ ദക്ഷിണകൊറിയയിലെ മുൻ പ്രസിഡന്റ് യൂൺ സുക് യോളിന് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
അതേ വർഷം ഡിസംബറിൽ ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കുന്നതിനു കാരണം കണ്ടെത്തുന്നതിന് ഉത്തരകൊറിയയെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു യൂണിന്റെ നീക്കമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമം റദ്ദാക്കുകയും യൂണിനെ ഇംപീച്ച് ചെയ്യുകയുമുണ്ടായി. യൂൺ നിലവിൽ പട്ടാളനിയമ പ്രഖ്യാനവുമായി ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം അടക്കമുള്ള ശിക്ഷകൾ അനുഭവിച്ചുവരികയാണ്.
യൂണിനു പുറമേ, മുൻ പ്രതിരോധമന്ത്രി കിം യോംഗ് ഹ്യുൻ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കും കോടതി ഇന്നലെ ശിക്ഷ വിധിച്ചു. യൂണിന്റെയും കൂട്ടാളികളുടെയും നടപടി ഉത്തരകൊറിയയുമായി ഏറ്റുമുട്ടലിന് സാധ്യത വർധിപ്പിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
തൃശൂർ: കൈക്കൂലിക്കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസർക്കു നാലുവർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ വിജിലൻസ് കോടതി.
ഭൂനികുതി അടച്ചുനൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറായ പാലക്കാട് ചെർപ്പുളശേരി സ്വദേശി പി. ഉദയഭാനുവിനെ(53) ശിക്ഷിച്ചത്.
വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്മെന്റ് ഒഴിഞ്ഞതിനെതുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനു സ്ഥലം അളക്കാൻ മൂവായിരം രൂപ പരാതിക്കാരന്റെ സഹോദരനിൽനിന്നു നേരത്തേ കൈക്കൂലി വാങ്ങിയിരുന്നു.
സഹോദരൻ ഗൾഫിൽ പോയപ്പോൾ പരാതിക്കാരൻ പലതവണ ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു. ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെതുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് ഉദയഭാനുവിനെ കൈയോടെ പിടികൂടുകയായിരുന്നു.
തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.
Kerala
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും.
പനയാൽ കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63) യാണ് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് പ്രകാരം ഹൊസ്ദുർഗ് ജഡ്ജ് പി.എം. സുരേഷ് ശിക്ഷിച്ചത്.
ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. 2023 മെയ് 25ന് കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയസമയം ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയന്നെ കേസിലാണ് ശിക്ഷ. കുട്ടി അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് പീഡനം.
ചീമേനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ. അജിതയാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
Kerala
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിംഗിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോച്ചിന് 16 വർഷം കഠിനതടവ്.
വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു .എം (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 16 വർഷം തടവിന് പുറമെ 24,000 രൂപ പിഴയും പ്രതിക്ക് കോടതി ചുമത്തിയിട്ടുണ്ട്.
പിഴ ഒടുക്കാത്ത പക്ഷം പ്രതി രണ്ടര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ കോച്ചായിരുന്നു മനു.
Business
ന്യൂഡൽഹി: പ്രമുഖ എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചു. കോടതി നിർദേശപ്രകാരമുള്ള രേഖകളും വിവരങ്ങളും വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ നടപടിയിലാണു ശിക്ഷ.
എന്നാൽ, ഈ വിധി വെറും നടപടിക്രമം മാത്രമാണെന്നും കമ്പനിയിൽ യാതൊരുവിധ സാമ്പത്തിക ക്രമക്കേടുകളോ തട്ടിപ്പുകളോ കണ്ടെത്താത്ത സാഹചര്യത്തിലുള്ളതാണെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കി. വിധിക്കെതിരേ അപ്പീൽ നൽകാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കോവിഡ്കാലത്തിനുശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപകരുമായുള്ള തർക്കങ്ങളും നിലനിൽക്കുന്ന ബൈജൂസിന് സിംഗപ്പൂർ കോടതിയുടെ വിധി കനത്ത ആഘാതമാണു സൃഷ്ടിച്ചിരിക്കുന്നത്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അഥോറിറ്റിയുടെ ഉപകമ്പനി നൽകിയ പരാതിയിലാണ് സിംഗപ്പൂർ കോടതിയുടെ ഈ നടപടി.
അധികൃതർക്ക് മുമ്പാകെ കീഴടങ്ങാനും കോടതിച്ചെലവിലേക്കായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67 ലക്ഷം രൂപ) നൽകാനും കോടതി ഉത്തരവിൽ പറയുന്നു. കൂടാതെ സഹോദരസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തമുള്ള ബീയാർ ഇൻവെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിപ്പല്ല, നടപടിക്രമങ്ങളിലെ പ്രശ്നമെന്ന് ബൈജു
വിധി പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ബൈജു രവീന്ദ്രൻ രംഗത്തെത്തി. നിക്ഷേപകരും വായ്പ നൽകിയവരുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഈ സമയത്ത് ഇത്തരം നിയമനടപടികൾ അനാവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
സ്ഥാപകരുടെ ഭാഗത്തുനിന്നു യാതൊരുവിധ തെറ്റായ നടപടികളും ഉണ്ടായിട്ടില്ലെന്ന് എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ളതാണ്. നിലവിലെ സിംഗപ്പൂർ കോടതി ഉത്തരവ് രേഖകൾ സമർപ്പിക്കുന്നതിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമം മാത്രമാണ്. ഇത് വഞ്ചനയോ അഴിമതിയോ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ളതല്ല- ബൈജു രവീന്ദ്രൻ വ്യക്തമാക്കി.
തനിക്കെതിരേ ഉയർന്നുവരുന്ന ഒരുവശത്തുനിന്നുള്ള തെറ്റായ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും കമ്പനിയുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ഒരു നല്ല പരിഹാരത്തിനായി താൻ ഇപ്പോഴും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസില് ഭര്ത്താവിന്റെ തടവുശിക്ഷ ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മരവിപ്പിച്ചു.
കളമേശരി മൂലേപ്പാടം റോഡില് കാഞ്ഞിരത്തിങ്കല് സുനിത (25) ആത്മഹത്യ ചെയ്ത കേസില് ഒന്നാം പ്രതിയായ ഭര്ത്താവ് യു.സി. കോളജ് കടേപ്പിള്ളി റോഡില് അറഫ വില്ലയില് അരുണിന് പറവൂര് രണ്ടാം അഡീഷണല് സെഷന്സ് കോടതി വിധിച്ച എട്ടു വര്ഷത്തെ തടവുശിക്ഷയാണ് ജസ്റ്റീസ് എം.എ. അബ്ദുല് ഹക്കീം മരവിപ്പിച്ചത്.
വിചാരണക്കോടതി വിധിച്ച പിഴത്തുകയും ജാമ്യവ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റു രണ്ടുപേരുടെയും ജാമ്യ ബോണ്ടും കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ഉത്തരവ്.
2014ല് വിവാഹിതയായ സുനിത, കൂടുതല് സ്ത്രീധനമാവശ്യപ്പെട്ടുള്ള ശാരീരിക, മാനസിക പീഡനത്തിനു നിരന്തരം ഇടയായെന്നും തുടര്ന്ന് 2018 സെപ്റ്റംബറില് ആത്മഹത്യ ചെയ്തുവെന്നുമാണ് കേസ്.
International
ബാങ്കോക്ക്: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട തായ്ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്ര ജയിൽമോചിതനായി.
ബാങ്കോക്കിലെ ജയലിൽ കഴിഞ്ഞ തക്സിൻ ഇന്നലെയാണ് പുറത്തിറങ്ങിയത്. ക്ലോംഗ് പ്രേം സെൻട്രൽ ജയിലിനു മുന്നിൽ നൂറുകണക്കിന് അനുയായികൾ എഴുപത്തിയാറുകാരനായ നേതാവിനെ സ്വീകരിച്ചു. മകളും മുൻ പ്രധാനമന്ത്രിയുമായ പയേതുങ്താൻ ഷിനവത്ര ഉൾപ്പെടെ മക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
1998ൽ സ്വന്തമായി പാർട്ടി രൂപവത്കരിച്ച തക്സിൻ 2001ൽ പ്രധാനമന്ത്രിയായി. 2006ൽ അദ്ദേഹത്തെ അഴിമതിയാരോപിച്ച് പട്ടാളം പുറത്താക്കി.
സ്വന്തം ബിസിനസ് താത്പര്യങ്ങൾക്കായി പദവി ദുരുപയോഗം ചെയ്തെന്നും നിയമവിരുദ്ധമായി ലോട്ടറി പദ്ധതിക്ക് അംഗീകാരം നൽകുക വഴി സർക്കാരിനു നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു തക്സിനെതിരായ ആരോപണം.
വിദേശത്തായിരുന്നു തക്സിൻ തന്റെ ഫ്യൂ തായ് പാർട്ടി വീണ്ടും സർക്കാർ രൂപവത്കരിച്ചതോടെയാണ് തായ്ലൻഡിലേക്ക് മടങ്ങിയെത്തിയത്. ആദ്യം അദ്ദേഹത്തിന് എട്ട് വർഷത്തെ തടവാണ് വിധിച്ചതെങ്കിലും, പിന്നീട് ഒരു വർഷമായി കുറച്ചു.
International
ലണ്ടൻ: അമേരിക്കൻ ബുള്ളീസ് (എക്സ്എൽ) ഇനത്തിൽപ്പെട്ട വളർത്തുനായ എൺപത്തിനാലുകാരനെ കടിച്ചുകൊന്ന സംഭവത്തിൽ ഉടമസ്ഥന് ബ്രിട്ടീഷ് കോടതി 12 വർഷം തടവുശിക്ഷ വിധിച്ചു.
ഷോൺ ഗാർണർ ആണ് ശിക്ഷിക്കപ്പെട്ടത്. 2025 ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം. 84 വയസുള്ള ജോണ് മക്കോളാണ് കൊല്ലപ്പെട്ടത്.
ബാര്ഡ്സ്ലി അവന്യൂവിലെ ഗാര്ണറുടെ ഡ്രൈവേയ്ക്കു സമീപംവച്ചാണ് ഗാർണറുടെ നായ ജോണ് മക്കോളിനെ ആക്രമിച്ചത്. ആക്രമണം ചെറുക്കാനുള്ള ശേഷി ഇദ്ദേഹത്തിനില്ലായിരുന്നു. മുഖത്ത് ആഴത്തിൽ കടിയേറ്റ പ്രൈസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കോള് ഒരു മാസത്തിലധികം തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിൽ കഴിയുകയും നിരവധി ശസ്ത്രക്രിയകള്ക്ക് വിധേയനാവുകയും ചെയ്്തിരുന്നു. മാര്ച്ച് 30നാണ് അദ്ദേഹം മരിച്ചത്.
ആക്രമണവുമായി ബന്ധപ്പെട്ട് ഗാര്ണറെ പിന്നീട് കുറ്റം ചുമത്തുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 26ന് അയാൾ റണ്കോണ് പോലീസ് സ്റ്റേഷനില് കീഴടങ്ങുകയും ചെയ്തു.
Kerala
കണ്ണൂർ: ആർഎസ്എസ് - ബിജെപി പ്രവർത്തകർക്കു നേരെ ബോംബെറിഞ്ഞ കേസിൽ പഞ്ചായത്തംഗം ഉൾപ്പടെ പത്ത് സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി തെക്കിനിയിൽ ടി.വി.ബിനു (ഉടുമ്പ് ബിനു) 25 വർഷം തടവ് അനുഭവിക്കണം. ഒമ്പതു പേർ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. എം.കെ.പ്രദീപ് കുമാര്, പി.പി.സത്യന്, സിപിഎം പഞ്ചായത്തംഗം പി.വി.ബാബുരാജ്, ഇ.കെ.വിനോദ് കുമാര്, വിജയന്, കെ.പി.സുരേഷ്, ടോബി, ശിവപ്രകാശ് തുടങ്ങിയവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കോടതി ശിക്ഷിച്ചതോടെ പഞ്ചായത്തംഗമായ പി.വി.ബാബുരാജ് അയോഗ്യനാകും. 2011 നവംബർ 27ന് കണ്ണൂർ ആലക്കോട് തിമിരിയിലായിരുന്നു സംഭവം. തിമിരി അവര് കോളജിന് സമീപത്തുവെച്ച് വാഹനത്തില് യാത്ര ചെയ്യുകയായിരുന്ന ബിജെപി-ആര്എസ്എസ് പ്രവര്ത്തകര്ക്കുനേരെ ബോംബെറിഞ്ഞെന്നാണ് കേസ്.
സംഭവത്തില് ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു. ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്ക്കം നിലനിന്നിരുന്നു. ഇതേത്തുടര്ന്നാണ് ബോംബേറുണ്ടായത്.
NRI
ഫോർട്ട്വർത്ത്: 2023-ൽ കാമുകി ഷീല ക്യുവേവാസിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിലെ ഫോർട്ട്വർത്തിൽ നിന്നുള്ള ഇൻഫ്ലുവൻസർ കാലെബ് മിക്കൻസിന് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചു.
കാമുകിയെ ക്രൂരമായി മർദ്ദിച്ചതിനും മറ്റ് കുറ്റങ്ങൾക്കുമായി മിക്കൻസിന് 40 വർഷം തടവുശിക്ഷയാണ് ലഭിച്ചത്. തന്റെ വളർത്തുനായ ഷീലയെ ആക്രമിച്ചതാണ് മരണകാരണമെന്ന് മിക്കൻസ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് ആ നായയെ അന്ന് ദയാവധത്തിന് വിധേയമാക്കിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ മിക്കൻസ് ഷീലയെ മയക്കുമരുന്ന് നൽകി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
നായയ്ക്ക് ഈ പരിക്കുകളിൽ പങ്കില്ലെന്ന് തെളിഞ്ഞു. കാഷ് കാർട്ടിയർ എന്നറിയപ്പെട്ടിരുന്ന ഇയാൾ ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ് സംഘത്തിലും പ്രവർത്തിച്ചിരുന്നു.
ഇയാൾ മുമ്പും നിരവധി സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി. കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് ഇപ്പോൾ കോടതി വിധി പുറപ്പെടുവിച്ചത്.
NRI
ഡെട്രോയിറ്റ്: 13 വയസുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തി.
ശിക്ഷിക്കപ്പെട്ട് രണ്ടാഴ്ച തികയുന്നതിന് മുൻപാണ് സംഭവം. ജീവനൊടുക്കിയതാണ് എന്നാണ് നിഗമനമെന്ന് മിഷിഗൺ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ജാക്സണിലെ ചാർലസ് ഇ. എഗ്ലർ റിസപ്ഷൻ ആൻഡ് ഗൈഡൻസ് സെന്ററിലെ സെല്ലിലാണ് ഇയാളെ കണ്ടെത്തിയത്.
ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 35 മുതൽ 60 വർഷം വരെ തടവുശിക്ഷയാണ് ബട്ട്സിന് കോടതി വിധിച്ചത്.
National
ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നതിൽ വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രീംകോടതി. ഇതുസംബന്ധിച്ച പുതുക്കിയ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ വിവരങ്ങൾ മെയ് 18ന് മുൻപ് നൽകാനാണ് സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്.
വനിത ജയിലുകളിലെ സൗകര്യങ്ങൾ, തടവുകാർക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവരങ്ങൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. നിലവിലെ തടവുകാരുടെ എണ്ണം, ജയിൽജീവനക്കാരുടെ അംഗീകൃത തസ്തികകൾ, ഒഴിവുകൾ എന്നിവയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: യുകെ വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവ്. രണ്ട് കേസുകളിലായാണ് കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയുടെ വിധി.
പിഴയായി ജോബി 66.5 ലക്ഷം രൂപ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലാണ് ജോബി ജോർജിനെ കോടതി ശിക്ഷിച്ചത്.
യുകെയിലേക്കുള്ള വീസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി 2011 ൽ രണ്ടുതവണയായി 50 ലക്ഷം രൂപയാണ് രാജേഷ് മാത്യുവിൽ നിന്ന് ജോബി കൈപ്പറ്റിയത്. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012 ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും മടങ്ങി. തുടർന്നാണ് രാജേഷ് മാത്യു പരാതി നൽകിയത്.
തുടക്കം മുതൽ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന നിരീക്ഷണത്തോടെയാണ് രണ്ടുവർഷം തടവിന് കോടതി ശിക്ഷിച്ചത്. 50 ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിൽ ജോബിയുടെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വീസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരിൽ നിന്നും ജോബി ലക്ഷങ്ങൾ തട്ടിയത്. ലണ്ടനിലെ ന്യൂകാസിലുള്ള ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും, ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നുമായിരുന്നു വാഗ്ദാനം.
എന്നാൽ യുകെയിലെത്തിയതോടെയാണ് തട്ടിപ്പ് ദമ്പതികൾക്ക് മനസിലായത്. ഇതോടെ പണം തിരികെ ചോദിച്ചപ്പോൾ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ ജോബിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ച കോടതി, 16.52 ലക്ഷം പിഴയടക്കാനും ഉത്തരവിട്ടു.
Kerala
തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചത് പതിനൊന്ന് വർഷത്തിനുശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിയായ മെഡിക്കൽ കോളജ് സ്വദേശി സുബാഷ്കുമാർ (57) നെ പതിനെട്ട് വർഷം കഠിനതടവിന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. 35,000 രൂപ പിഴയ്ക്കും ചുമത്തി.
പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ ആയി അനുഭവിക്കണം. അഞ്ചും ആറും ക്ലാസിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർഥിനിയായിരിക്കെയാണ് പുറത്ത് പറയുന്നത്.
2013ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകൻ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. 2014 ജനുവരി വരെ പ്രതി പലതവണകൾ ആയി ഇത് ആവർത്തിച്ചു. ഇതിനെ തുടർന്ന് കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ പഠനം നിർത്തി .
പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും (പാനിക് ഡിസ്ഓർഡർ ) കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാർ സൈക്കോളജിസ്റ്റിനെ കാണിച്ചു.
കോവിഡ് സമയം ആയതിനാൽ ഓൺലൈൻ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകൾ കഴിച്ചതിനെ തുടർന്ന് അസുഖം ഭേദം ആയിരുന്നു. കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷൻ കിട്ടി ഹോസ്റ്റലിൽ താമസം തുടങ്ങി. ഈ സമയം പ്രതിക്ക് സമാനമായി രൂപ സാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലിൽ വച്ച് കണ്ടപ്പോൾ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ൽ പോലീസിൽ വിവരം അറിയിച്ചത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ .ആർ.എസ്. വിജയ് മോഹൻ, അഡ്വ. പി. സുരഭി എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ പി. നിയാസ്, മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ പി.എൽ. വിഷ്ണു എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പിഴ തുകയും ഡിഎൽഎസ്എ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
Kerala
ആലപ്പുഴ: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ.
തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ പുത്രകരിയിൽ ബാബുരാജിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ ദേവസ്വംകരിയിൽ വീട്ടിൽ അഖിൽ (34), വിഷ്ണു (34) എന്നിവരെയാണ് ശിക്ഷിച്ചത്.
ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എച്ച്. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.
ബാബുരാജിന്റെ കൈയിലെ രാഖി വിഷ്ണു വലിച്ചു പൊട്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിഷ്ണുവും ബാബുരാജും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായി.
2018 ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 2.30ന് ചേർത്തല - തണ്ണീർമുക്കം റോഡിൽ ഗുണ്ടുവളവ് ജംഗ്ഷന് സമീപത്തുവച്ച് ബാബുരാജിനെ അഖിൽ തടഞ്ഞു. ഇവർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഖിൽ കരിങ്കല്ല് ഉപയോഗിച്ച് ബാബുരാജിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: പടക്ക വില്പനശാലയുടെ ലൈസന്സ് പുതുക്കുന്നതിനുള്ള എന്ഒസി നല്കുന്നതിന് കൈക്കൂലി വാങ്ങിയ മുന് എഡിഎമ്മിന് ഏഴു വര്ഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും.
എറണാകുളം, മുളന്തുരുത്തി സ്വദേശി ബി. രാമചന്ദ്രനെയാണ് കോട്ടയം വിജിലന്സ് കോടതി ജഡ്ജി കെ.വി. രജനീഷ് കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.
തൃപ്പൂണിത്തുറ സ്വദേശിയായ പരാതിക്കാരന് നടത്തിവന്ന പടക്ക വില്പന ശാലയുടെ ലൈസന്സ് പുതുക്കുന്നതിനുള്ള എന്ഒസി അനുവദിച്ചു നല്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു.
International
ടുണിസ്: ജിഹാദിസ്റ്റുകൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേരാനായി സിറിയയിലേക്കു യാത്രാസൗകര്യം ഒരുക്കിയെന്ന കേസിൽ ടുണീഷ്യയിലെ മുൻ പ്രധാനമന്ത്രി അലി ലാറായദ്ദിന് കോടതി 24 വർഷം തടവുശിക്ഷ വിധിച്ചു.
2013 മുതൽ 2014 വരെയാണ് ലാറായദ്ദ് പ്രധാനമന്ത്രിയായിരുന്നത്. 2011 ലെ ടുണീഷ്യൻ വിപ്ലവത്തിനു പിന്നാലെ നൂറുകണക്കിനു പേർ സിറിയ, ഇറാക്ക്, ലിബിയ രാജ്യങ്ങളിലേക്കു പോയതിന്റെ പേരിൽ അദ്ദേഹം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
അതേസമയം, 2022ലാണ് ലാറായദ്ദിനെ അറസ്റ്റ് ചെയ്യുന്നത്. 2021ൽ പാർലമെന്റ് പിരിച്ചുവിട്ട് ഭരണത്തിൽ പിടിമുറുക്കിയ പ്രസിഡന്റ് കായിസ് സെയ്ദ് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായിട്ടാണു ലാറായദ്ദിനെതിരേ കേസെടുത്തതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു.
Kerala
കോഴിക്കോട്: പ്രായപൂര്ത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില് യുവാവിനെ 53 വര്ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പ്രതി 210000 രൂപ പിഴയും ഒടുക്കണം.
കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല് സ്വദേശി ചേരമ്പറ്റമീത്തല് മുഹമ്മദ് റെയ്ഹാനെ(41)യാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല് കോടതി ജഡ്ജി ദേവന് കെ. മേനോന് ശിക്ഷിച്ചത്.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഈ വിവരം കുട്ടി സ്കൂള് ടീച്ചറോട് പറഞ്ഞു.
സ്കൂള് അധികൃതര് പറഞ്ഞതിനനുസരിച്ച് എത്തിയ പേരാമ്പ്ര പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര് ചെയ്തു. ഹോട്ടല് തൊഴിലാളിയായിരുന്ന റെയ്ഹാന് പരിക്കേറ്റ് വിശ്രമത്തില് കഴിയുന്ന സമയത്താണ് ക്രൂരത ചെയ്തത്.
ഇയാള് 2024 ഫെബ്രുവരി 27 മുതല് ജയിലില് വിചാരണത്തടവുകാരനായി കഴിയുകയാണ്. ഇതിനിടയില് ഇയാള് പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അപേക്ഷ തള്ളുകയായിരുന്നു.
13 സാക്ഷികളെ വിസ്തരിക്കുകയും നാല് തൊണ്ടിമുതലുകള് ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര പോലീസ് ഇന്സ്പെക്ടര് സന്തോഷ്, എസ്ഐയായിരുന്ന വിനോദ് കുമാര് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല് പബ്ലിക്ക് പ്രോസിക്യൂട്ടര് മനോജ് അരൂര് ഹാജരായി.
Kerala
മഞ്ചേരി: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല് ഫോണില് പകര്ത്തിയ യുവാവിന് മഞ്ചേരി എസ്സി-എസ്ടി കോടതി ഒമ്പതര വര്ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര രാമപുരം തേവര്തൊടി സമീര് (42)നെയാണ് ജഡ്ജ് ടി.ജി. വര്ഗീസ് ശിക്ഷിച്ചത്.
2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20 കാരിയായ പരാതിക്കാരി ബാത്ത് റൂമില് കയറിയ സമയം വീട്ടില് മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി കുളിമുറിയോട് ചേര്ന്നുള്ള ടോയ്ലറ്റില് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല് ഫോണ് അകത്തേക്ക് പിടിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.
ഫോണ് ശ്രദ്ധയില്പ്പെട്ടതോടെ യുവതി ബഹളം വച്ചു. സംഭവം പ്രശ്നമാകുമെന്ന് കണ്ടതോടെ പ്രതി ഫോണ് നശിപ്പിച്ചു കളഞ്ഞു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് പി.എം. സന്ധ്യാദേവി രജിസ്റ്റര് ചെയ്ത കേസില് ഡിവൈഎസ്പി പി. അബ്ദുള് ബഷീര് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചത്.
എസ്സി-എസ്ടി ആക്ട് പ്രകാരം മാനഹാനി വരുത്തിയതിന് ഏഴ് വര്ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില് രണ്ട് മാസത്തെ അധിക തടവുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില് അതിക്രമിച്ചു കയറിയതിന് ആറു മാസത്തെ കഠിന തടവ്, തെളിവ് നശിപ്പിച്ചതിന് ഒരു വര്ഷത്തെ കഠിന തടവ്, കേരള പോലീസ് ആക്ട് പ്രകാരം ഒരു വര്ഷത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല് മതി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. തലാപ്പില് അബ്ദുള് സത്താര് 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ് വിംഗിലെ എസ്സിപി ഒ.കെ. സാജന് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര് ജയിലിലേക്കയച്ചു.
International
ഹോങ്കോംഗ്: ജനാധിപത്യ നേതാവ് ജിമ്മി ലായിക്ക് ഹോങ്കോംഗ് കോടതി 20 വർഷം തടവ് വിധിച്ചു. വിദേശ ശക്തികളുമായി കൂട്ടുചേർന്ന് ദേശസുരക്ഷ അപകടത്തിലാക്കിയെന്ന ആരോപണത്തിൽ അദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കഴിഞ്ഞവർഷം അവസാനം വിധിച്ചിരുന്നതാണ്. ഇന്നലെ ശിക്ഷ വിധിക്കുകയായിരുന്നു.
ആപ്പിൾ ഡെയ്ലി പോലുള്ള പത്രസ്ഥാപനങ്ങളുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജിമ്മി ലായി ചൈനയുടെ നിശിത വിമർശകനായിരുന്നു. 2019ൽ ഹോങ്കോംഗിൽ ചൈനയ്ക്കെതിരേ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവരിൽ ഒരാളാണ്.
എഴുപത്തെട്ടു വയസുള്ള അദ്ദേഹം 2020 മുതൽ ജയിലിലാണ്. ഹോങ്കോംഗിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാൻ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്.
ആപ്പിൾ ഡെയ്ലി പത്രത്തിലെ ജീവനക്കാർ അടക്കം ആറു പേർക്കുകൂടി കോടതി ഇന്നലെ ആറു മുതൽ 10 വരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അമേരിക്കയും പാശ്ചാത്യ ശക്തികളും ചൈനയ്ക്കതിരേ ഉപരോധം ചുമത്താൻ ആവശ്യപ്പെട്ട് ആപ്പിൾ ഡെയ്ലി പത്രത്തിൽ ലേഖനങ്ങൾ വന്നതിന്റെ ഉത്തരവാദിത്വം ജിമ്മി ലായിക്കുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് പൗരത്വമുള്ള ജിമ്മി ലായി കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
ജിമ്മി ലായിക്ക് കനത്ത ശിക്ഷ വിധിച്ച സംഭവത്തിൽ ബ്രിട്ടൻ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. ദേശസുരക്ഷ അപകടത്തിലാക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശമാണു ശിക്ഷ നല്കുന്നതെന്ന് ചൈനയിലെ ഹോങ്കോംഗ്, മക്കാവു പ്രവിശ്യകൾക്കുള്ള ഓഫീസ് പറഞ്ഞു.
International
ടെഹ്റാൻ: സമാധാന നൊബേൽ ജേതാവായ ഇറേനിയൻ പ്രതിപക്ഷനേതാവ് നർഗീസ് മുഹമ്മദിക്ക് ഏഴര വർഷംകൂടി തടവ്.
മഷ്ഹദ് നഗരത്തിലെ കോടതി ശനിയാഴ്ചയാണ് ശിക്ഷ വിധിച്ചതെന്ന് നർഗീസിന്റെ അഭിഭാഷകൻ മുസ്തഫ നിലി അറിയിച്ചു. ഇറേനിയൻ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിദേശ ശക്തികളുമായി സഹകരിച്ചതിന് അറു വർഷവും സർക്കാർവിരുദ്ധ പ്രചാരണം നടത്തിയതിന് ഒന്നര വർഷവുമാണ് ശിക്ഷയെന്ന് അഭിഭാഷകൻ വിശദീകരിച്ചു.
ഡിസംബറിലാണ് നർഗീസ് അറസ്റ്റിലായത്. ഈ മാസം രണ്ടാം തീയതി മുതൽ അവർ ജയിലിൽ നിരാഹാര സമരം നടത്തുന്നതായാണു റിപ്പോർട്ട്.
International
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രണ്ട് വ്യത്യസ്ത അഴിമതിക്കേസുകളിൽ പത്തു വർഷം തടവ്.
സർക്കാർ ഭവനനിർമാണ പദ്ധതിയിൽ ഭൂമി നല്കിയ കേസിലാണ് ധാക്കയിലെ പ്രത്യേക ജഡ്ജിയുടെ കോടതി ശിക്ഷ വിധിച്ചത്.
ഷേഖ് ഹസീനയുടെ സഹോദരപുത്രനും മുൻ ബ്രിട്ടീഷ് മന്ത്രിയുമായ തുലിപ് സിദ്ദിഖ് അടക്കമുള്ളവർക്ക് ഭൂമി നല്കിയ കേസിലാണു വിധി. സിദ്ദിഖിന്റെ ഇളയ സഹോദരി അസാമൻ സിദ്ദിഖ്, സഹോദരൻ റദ്വാൻ മുജീബ് സിദ്ദിഖ് ബോബി എന്നിവരെ ഏഴു വർഷം തടവിനു ശിക്ഷിച്ചു.
Kerala
ആലപ്പുഴ: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി. അറസ്റ്റിലായി പതിനെട്ട് ദിവസങ്ങൾക്കുശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. മാവേലിക്കര സബ് ജയിലിൽനിന്നാണ് മോചിതനായത്.
അതേസമയം ജയിലിന് പുറത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവച്ച് രാത്രി രാഹുലിനെ അറസ്റ്റ് ചെയ്തത്.
Kerala
ആലുവ: നടൻ ദിലീപിന് നിയമവിരുദ്ധമായി ജയിലിൽ സൗകര്യങ്ങൾ അനുവദിച്ച സംഭവത്തിൽ അന്വേഷണമില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അടിയന്തര റിപ്പോർട്ട് തേടി.
അന്നത്തെ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരേയുള്ള പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയിൽ മേധാവിയോടു റിപ്പോർട്ട് തേടിയിരിക്കുന്നത്.
2017ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
അന്നു സംഭവം വിവാദമായിരുന്നുവെങ്കിലും അന്വേഷണം വർഷങ്ങൾ കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്സിംഗ് പറയുന്നത്.
International
സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ മുൻ പ്രസിഡന്റ് യൂണ് സുക് യോളിനു കൂട്ടുനിന്നുവെന്നു കണ്ടെത്തിയ മുൻ പ്രധാനമന്ത്രി ഹാൻ ഡക് സൂവിന് 23 വർഷം തടവുശിക്ഷ. 15 വർഷം തടവാണു പ്രസിക്യൂഷൻ ആവശ്യപ്പെട്ടതെങ്കിലും കോടതി അതിലും വലിയ ശിക്ഷ നല്കുകയായിരുന്നു.
മുൻ പ്രസിഡന്റ് യൂൺ 2024 ഡിസംബർ മൂന്നിനു പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചുമത്തിയ കലാപക്കേസിലാണു ശിക്ഷ. കോടതിയുടെ തീരുമാനം മാനിക്കുന്നതായി ഹാൻ പ്രതികരിച്ചു.
75 വയസുള്ള ഹാൻ അഞ്ചു പ്രസിഡന്റുമാർക്കു കീഴിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളയാളാണ്. പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച യൂണിനെ ഇംപീച്ച് ചെയ്തപ്പോൾ ഹാൻ ആക്ടിംഗ് പ്രസിഡന്റായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് ഹാനിനെയും ഇംപീച്ച് ചെയ്തെങ്കിലും ഭരണഘടനാ കോടതി ഈ നീക്കം അസാധുവാക്കി.
പിന്നീട് രാജിവച്ച ഹാൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടത്തി ശ്രമം കൺസർവേറ്റീവ് പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ പരാജയപ്പെട്ടു. എട്ടു കേസുകൾ നേരിടുന്ന യൂണിന് കോടതി കഴിഞ്ഞയാഴ്ച അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
District News
ചാരുംമൂട്: പോക്സോ കേസിൽ രണ്ടു പ്രതികൾക്ക് 75 വർഷം തടവും 4,75,000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.
നൂറനാട് പാലമേൽ ഉളവക്കാട് വന്മേലിൽ വീട്ടിൽ അനന്തു (23), നൂറനാട് പുലിമേൽ കമ്പിളിവിളയിൽ വീട്ടിൽ അമൽ കുമാർ (21 ) എന്നിവർ ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കൂട്ട ബലാത്സംഗം ചെയ്തതിന് നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് പ്രതികൾക്കെതിരേ ശിക്ഷ വിധിച്ചത്. നൂറനാട് പോലീസ് സബ് ഇൻസ്പക്ടർ നിതീഷ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡിവൈഎസ്പിമാരായ കെ.എൻ. രാജേഷ്, എം.കെ. ബിനുകുമാർ എന്നിവർ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരേ കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി.
International
സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് യൂൺ സുക് യോളിന് കോടതി അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു.
അദ്ദേഹം വിചാരണ നേരിടുന്ന നാലു കേസുകളിൽ ആദ്യത്തെ വിധിയാണിത്. പട്ടാളനിയമം നടപ്പാക്കാനുള്ള യൂണിന്റെ നീക്കം രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതായി കോടതി നിരീക്ഷിച്ചു.
അധികാര ദുർവിനിയോഗം, നീതിനിർവഹണത്തിനു തടസംനിൽക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ യൂൺ ചെയ്തതായി കോടതി കണ്ടെത്തി. മന്ത്രിസഭയുടെ അനുമതി വാങ്ങാതെ പട്ടാളനിയമം പ്രഖ്യാപിക്കൽ, പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പട്ടാളനിയം പ്രഖ്യാപിക്കുന്നതിനെ പിന്തുണച്ചിരുന്നു എന്നു വരുത്തിത്തീർക്കാൻ വ്യാജരേഖ ചമയ്ക്കൽ, അറസ്റ്റ് തടയാൻ പ്രസിഡൻഷ്യൻ ബോഡിഗാർഡുകളെ വിന്യസിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ കുറ്റങ്ങൾ തെളിഞ്ഞത്.
വിചാരണ നേരിടുന്ന മറ്റു കേസുകളിലും യൂണിനു കോടതിയിൽനിന്നു ദയ ലഭിക്കില്ലെന്ന സൂചനയാണ് ഇന്നലത്തെ വിധിയിൽനിന്നു ലഭിക്കുന്നത്. ഒരു കേസിൽ കലാപമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന യൂണിന് വധശിക്ഷ നല്കണമെന്നാണു പ്രോസിക്യൂഷന്റെ ആവശ്യം. ഈ കേസിന്റെ വിധി അടുത്ത മാസം പ്രഖ്യാപിക്കും.
ദേശീയ സുരക്ഷ, രാഷ്ട്രീയ അനിശ്ചിതത്വം എന്നീ കാരണങ്ങൾ പറഞ്ഞാണ് 2024 ഡിസംബർ മൂന്നിനു യൂൺ പട്ടാളനിയമം പ്രഖ്യാപിച്ചത്. മണിക്കൂറുകൾകകം പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമം അസാധുവാക്കി. ദിവസങ്ങൾക്കുള്ളിൽ യൂണിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. ആറു മാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുംഗ് ദക്ഷിണകൊറിയൻ പ്രസിഡന്റായി.
ദക്ഷിണകൊറിയയിൽ ഭരണാധികാരികൾക്കു ജയിൽശിക്ഷ ലഭിക്കുന്നത് ഇതാദ്യമല്ല. അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻ ഹ്യുവിന് 2021ൽ 20 വർഷത്തെ ജയിൽശിക്ഷ ലഭിച്ചെങ്കിലും വൈകാതെ മാപ്പു നല്കി മോചിപ്പിച്ചു.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്ഷമാണ് തടവുശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
NRI
ഡിട്രോയിറ്റ്: 25 വർഷം കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ശേഷം മതിയായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട ഡിട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യൻ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ നൽകാൻ കോടതി ഉത്തരവ്. സംഭവം അമേരിക്കയിലെ മിഷിഗനിലാണ്.
ഡെസ്മണ്ട് റിക്സിനെ ജയിലിലടയ്ക്കാൻ കാരണം പോലീസുകാർ തോക്കിന്റെ ബുള്ളറ്റുകളിൽ കൃത്രിമം കാണിച്ചതാണെന്ന് കോടതി മുൻപ് കണ്ടെത്തിയിരുന്നു. ശിക്ഷ റദ്ദാക്കിയത് സാങ്കേതികമായ കാരണങ്ങളാലാണെന്നും പൂർണമായും കുറ്റവിമുക്തനാക്കപ്പെട്ടു എന്ന് തെളിയിക്കാൻ മതിയായ നിയമപരമായ രേഖകൾ ഇനിയും വേണമെന്നുമാണ് കോടതിയുടെ പുതിയ നിരീക്ഷണം.
അന്യായമായി തടവുശിക്ഷ അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന മിഷിഗനിലെ നിയമം അനുസരിച്ച്, ജയിലിൽ കഴിഞ്ഞ ഓരോ വർഷത്തിനും 50,000 ഡോളർ വീതം കണക്കാക്കി ഡെസ്മണ്ട് റിക്സിന് ഒരു മില്യൻ ഡോളറിലധികം സർക്കാർ നൽകിയിരുന്നു.
എന്നാൽ, പുതിയ കോടതി വിധിയെത്തുടർന്ന് ഈ തുക തിരികെ നൽകാൻ ഡെസ്മണ്ട് റിക്സിനോട് ഉത്തരവിട്ടിരിക്കുന്നത്. നിയമപരമായ സാങ്കേതിക കാരണങ്ങളാലാണ് ഈ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ജീവിതത്തിലെ വിലപ്പെട്ട 25 വർഷങ്ങൾ നഷ്ടപ്പെട്ട ഒരാളോട് പണം തിരികെ ആവശ്യപ്പെട്ട നടപടി വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
Kerala
കോഴിക്കോട്: പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2022 ഓഗസ്റ്റിലാണ് സംഭവം. 14 കാരിയായ വിദ്യാർഥിനിയോടു പ്രതി ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവച്ചും തൃശൂരിലെ പ്രതിയുടെ വീട്ടിൽവച്ചും ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്.
വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസാണ് കേസ് രജിസ്റ്റര്ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചത്.
International
റാവൽപിണ്ടി: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പത്നി ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ തുച്ഛ വിലയ്ക്കു സ്വന്തമാക്കി എന്ന കേസിലാണിത്.
ഇമ്രാനും ബുഷ്റയും നിലവിൽ ഇതര കേസുകളിൽ റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ തടവ് അനുഭവിച്ചുവരികയാണ്.
2022ൽ പ്രധാനമന്ത്രിപദം നഷ്ടമായ ഇമ്രാനെതിരേ, തുടർന്നുവന്ന ഷെഹ്ബാസ് ഷരീഫ് ഭരണകൂടം ചുമത്തിയ നിരവധി കേസുകളിലൊന്നിലാണ് ഇന്നലത്തെ ശിക്ഷ.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കേ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സമ്മാനിച്ച ആഡംബര വാച്ച് ഖജനാവിൽനിന്ന് തുച്ഛവിലയ്ക്കു വാങ്ങി സ്വന്തമാക്കിയെന്ന കുറ്റമാണ് തെളിഞ്ഞത്. സൗദി ഭരണകൂടം സമ്മാനിച്ച ആഭരണങ്ങൾ സ്വന്തമാക്കിയെന്ന കുറ്റം ബുഷ്റയ്ക്കെതിരേയും തെളിഞ്ഞു. ഇരുവരും പാർക്കുന്ന അഡ്യാല ജയിലിൽ രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇമ്രാൻ ഇപ്പോൾ അനുഭവിക്കുന്ന 14 വർഷത്തെ തടവുശിക്ഷ പൂർത്തിയായ ശേഷമായിരിക്കും ഇന്നലത്തെ ശിക്ഷ ആരംഭിക്കുകയെന്ന് പാക്കിസ്ഥാൻ വാർത്താവിതരണ മന്ത്രി അത്തുള്ള തരാർ വിശദീകരിച്ചു. ആഡംബര വാച്ച് നിസാര വിലയ്ക്കു സ്വന്തമാക്കിയതു മൂലം സർക്കാരിന് വൻ തുകയാണു നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതിന് ഇമ്രാനുമേൽ വേറെയും കേസുകളുണ്ട്. ‘തോഷാഖാന കേസുകളെ’ന്നാണ് ഇവ അറിയപ്പെടുന്നത്. മുന്പ് മറ്റൊരു തോഷാഖാന കേസിൽ ഇമ്രാന് 14ഉം ബുഷ്റയ്ക്ക് ഏഴും വർഷത്തെ തടവ് വിധിച്ചതാണെങ്കിലും അപ്പീൽ കോടതി ഈ ശിക്ഷ റദ്ദാക്കിയിരുന്നു.
ഇന്നലത്തെ വിധിക്കെതിരേ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ നല്കുമെന്ന് ഇമ്രാന്റെ അഭിഭാഷകർ അറിയിച്ചു. ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇമ്രാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി അറിയിച്ചു.
Kerala
കണ്ണൂര്: സിപിഎം പ്രവര്ത്തകനെ വധിക്കാന് ശ്രമിച്ച കേസില് നിയുക്ത ബിജെപി കൗണ്സിലര്ക്ക് 36 വർഷം തടവുശിക്ഷ.
കൊമ്മല്വയല് വാര്ഡ് നിയുക്ത കൗണ്സിലര് യു. പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉള്പ്പെടെ 10 ബിജെപി പ്രവര്ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല് സെഷന്സ് കോടതി വിധിച്ചു.
പ്രതികള്ക്ക് 36 വര്ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഉയര്ന്ന ശിക്ഷയായ 10 വര്ഷം അനുഭവിച്ചാല് മതിയാകും.
2007 ഡിസംബര് 15ന് രാത്രി ആര്എസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരി ചന്ദ്രമതിയെയും ആക്രമിക്കുകയായിരുന്നു.
ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ചു. ഇത് തടയാന് ശ്രമിക്കവെയാണ് സഹോദരനും പിതൃസഹോദരിക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷും ബന്ധുക്കളും ചികിത്സയിലായിരുന്നു.
കേസില് കൊമ്മല് വയല് വാര്ഡ് ബിജെപി കൗണ്സിലര് മയിലാട്ടില് വീട്ടില് പ്രശാന്ത് ഉപ്പേട്ട (49), മഠത്തിന്താഴെ രാധാകൃഷ്ണന് (54), രാജശ്രീ ഭവനത്തില് രാധാകൃഷ്ണന് (52), പി.വി. സുരേഷ് (50), എന്.സി. പ്രശോഭ് (40), ജിജേഷ് എന്ന ഉണ്ണി (42), കെ. സുധീഷ് എന്ന മുത്തു (42), പ്രജീഷ് (45), പറമ്പത്ത് മനോജ് (54), ഒ.സി. രൂപേഷ്, മീത്തല് മനോജ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) മുൻ മേധാവി ഫയീസ് ഹമീദിന് പട്ടാളകോടതി 14 വർഷത്തെ തടവുശിക്ഷ വിധിച്ചു.
ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു, രാഷ്ട്രീയ പ്രവർത്തനം നടത്തി തുടങ്ങിയ കുറ്റങ്ങൾക്കാണു ശിക്ഷയെന്ന് പാക് സൈന്യം അറിയിച്ചു.
രാഷ്ട്രീയത്തിലും സൈന്യത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഐഎസ്ഐയുടെ മേധാവി ശിക്ഷിക്കപ്പെടുതന്നത് ഇതാദ്യമാണ്. 2024 ഓഗസ്റ്റിലാണ് ഹമീദിനെതിരേ കോർട്ട് മാർഷൽ നടപടികളാരംഭിച്ചത്.
2019 മുതൽ 2021 വരെയാണ് ഹമീദ് ഐഎസ്ഐ മേധാവിയായിരുന്നത്. തുടർന്ന് സൈന്യത്തിൽ തിരിച്ചെത്തിയ അദ്ദേഹം ആസിം മുനീൻ പാക് സൈനിക മേധാവിയായതിനു പിന്നാലെ രാജിവയ്ക്കുകയായിരുന്നു.
National
ശ്രീനഗർ: സുരക്ഷാസൈന്യത്തിനു നേർക്ക് ആക്രമണം നടത്തിയ കേസിൽ പാക്കിസ്ഥാൻ ഭീകരന് പത്തു വർഷം കഠിന തടവ്.
അബു ഉകാസ എന്നറിയപ്പെടുന്ന ഹൻസള്ള യാസീൻ റായിയെ ആണ് കുപ്വാരയിലെ സെഷൻസ് കോടതി ശിക്ഷിച്ചത്.
പാക്കിസ്ഥാനിലെ ബഹാവൽപുർ സ്വദേശിയാണ് ഉകാസ. 2016 ലാണ് പട്രോളിംഗ് സംഘത്തിനു നേർക്ക് ഉകാസ ഉൾപ്പെട്ട ഭീകരസംഘം ആക്രമണം നടത്തിയത്.
2016 ജൂൺ മുതൽ ഇയാൾ കസ്റ്റഡിയിലാണ്. അടുത്ത വർഷം ഇയാൾ ജയിൽമോചിതനായേക്കും.
International
ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ എംപിയും മുൻ മന്ത്രിയുമായ ടൂലിപ് സിദ്ദിഖിക്ക് ബംഗ്ലാദേശ് കോടതി രണ്ടു വർഷം തടവും പിഴയും വിധിച്ചു.
ബംഗ്ലാദേശിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അടുത്ത ബന്ധുവാണ് ടൂലിപ്. ഹസീനയെ സ്വാധീനിച്ച് ധാക്ക പ്രാന്തത്തിൽ കുടുംബാംഗങ്ങൾക്ക് ഭൂമി സന്പാദിച്ചുവെന്നാണ് കേസ്.
ഹസീനയ്ക്ക് അഞ്ചു വർഷത്തെ തടവും ഈ കേസിൽ വിധിച്ചിട്ടുണ്ട്.ലണ്ടനിൽ താമസിക്കുന്ന ടൂലിപ് സിദ്ദിഖിയുടെയും ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീനയുടെയും അഭാവത്തിലാണു വിചാരണ നടന്നത്. ഇരുവരും ശിക്ഷ അനുഭവിക്കാൻ സാധ്യതയില്ല.
ബ്രിട്ടനിൽ ട്രഷറി മന്ത്രിയായിരുന്ന ടൂലിപ്, ഹസീനയുമായുള്ള ബന്ധം വിവാദമായതിനെത്തുടർന്ന് ജനുവരിയിൽ രാജിവയ്ക്കുകയായിരുന്നു.
ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഹസീനയ്ക്കും അനുയായികൾക്കും എതിരേ എടുത്ത കേസുകളിലൊന്നാണിത്. വിദ്യാർഥിപ്രക്ഷോഭത്തെ അടിച്ചമർത്തിയ കേസിൽ ബംഗ്ലാ കോടതി ഹസീനയ്ക്ക് കഴിഞ്ഞമാസം വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ച മറ്റൊരു അഴിമതിക്കേസിൽ ഹസീനയ്ക്ക് 21 വർഷം തടവു വിധിച്ചിട്ടുണ്ട്.
National
ചെന്നൈ: പോക്സോ കേസിൽ അറസ്റ്റിലായ യുവതിക്ക് 54 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.
പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി തമിഴ്നാട് സർക്കാരിന് നിർദേശം നൽകി. 2021ലാണ് കേസിനാസ്പദമായ സംഭവം. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിലെ അങ്കണവാടിയിൽ പാചകക്കാരിയായ ലളിതയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്.
ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വേർപിരിക്കാനായി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെ നിന്ന് ബാലനെ കാണാതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വേളാങ്കണ്ണിയിൽ വച്ച് ഇരുവരെയും കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽ മുറിയിൽ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിക്കുകയായിരുന്നു.